16 April, 2006

പ്രൌഢി, ആഡംബരം. അപകടവും.


ഏവൂരാന്റെ “പുറകെ വരുന്നയാള്‍” നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്.
where is this? Sahara Casino, Las Vegas.

9 Comments:

Blogger അരവിന്ദ് :: aravind said...

കൊള്ളാം. പക്ഷേ
winners know when to stop എന്നു കേട്ടിട്ടില്ലേ? :-)
ന്റെ കാശ് ചില്ലറയൊന്നുമല്ല പോയേക്കണേ..അപ്പോ സ്റ്റോപ്പി.

April 16, 2006 1:16 PM  
Blogger ദേവന്‍ said...

ഈ ഭാഗത്തൊന്നും കാസിനോകളില്‍ ഫോട്ടോ സമ്മതിക്കാറില്ല.. എവൂരാന്‍ ഒരു തരത്തിലൊരു വാണിങ് തന്നതാണ്. ബിന്‍ജ്ജ് ഡ്രിങ്കര്‍, വ്യഭിചാരി, ചൂതുകളിക്കുന്നവന്‍, കുടിച്ച് വണ്ടിയോടിക്കുന്നവന്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ ഒക്കെ എപ്പോഴും അപകടം സഭവിക്കാവുന്ന ജീവിതമാണ് നയിക്കുന്നത്..റിസ്കി ജീവിതം എങ്ങനെ ഒഴിവാക്കാമെന്ന് ഒരാര്‍ട്ടിക്കില്‍ ആരേലും എഴുതുമോ ഉദാ: രാത്രി എ ടി എം ഒഴിവാക്കല്‍, മദ്യപിച്ച് റോഡില്‍ നടക്കാതിരിക്കല്‍...

April 16, 2006 4:48 PM  
Blogger Kalesh Kumar said...

ദുബായില്‍ കാസിനോ ഉണ്ടോ ദേവേട്ടാ‍? പാം ഐലന്റില്‍ തുടങ്ങിയേക്കുമെന്നൊക്കെ കേട്ടു.
ഇവിടെ ഉമ്മല്‍ കുവൈനില്‍ അതുണ്ട് (സോഫ്റ്റ് ഗാംബ്ലിങ്ങ്), പക്ഷേ, ഇങ്ങനെത്തെ രീതീലല്ല. കമ്പ്യൂട്ടറൈസ്ഡ് സ്ലോട്ട് മെഷീനുകള്‍ വച്ച് - കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതുപോലെ കളിക്കാം.

April 17, 2006 3:04 AM  
Blogger evuraan said...

എങ്ങിനെയൊപ്പിച്ചു ഈ പടം..?

സാധാരണ “കളിത്തട്ടില്‍” അവര്‍ ഫോട്ടം പിടി അനുവദിക്കാറില്ല..

April 20, 2006 3:26 PM  
Blogger prapra said...

അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് തോന്നിയിട്ടില്ല എവൂരാനെ. അവിടെ എഴുതി വച്ചതായും ഓര്‍ക്കുന്നില്ല. എല്ലാ കാര്യത്തിലും ലാസ്‌ വേഗസ്‌ കുറച്ച്‌ flexible ആണല്ലോ?

April 21, 2006 9:10 AM  
Blogger evuraan said...

ഫീനിക്സില്‍ ഒരു നേറ്റീവ് ഇന്ത്യന്‍ കാസിനോയില്‍ ചെന്ന് കയറിയപ്പോഴേ വാതില്‍ക്കല്‍ നിന്നിരുന്ന പോലീസുകാരന്‍ പറഞ്ഞിരുന്നു, പടമെടുക്കരുതെന്ന്.

എല്ലായിടത്തും ഒരേ ചട്ടങ്ങളാവണമെന്നില്ലല്ലോ..

അതു പോട്ടെ, ഇവയൊന്നുമെന്തേ പിന്മൊഴികളിലേക്ക് അയയ്ക്കുന്നില്ല? ഇതൊന്ന് കാണൂ.

April 21, 2006 10:07 AM  
Blogger ദേവന്‍ said...

കലേഷേ,
രണ്ടുമൂന്നിടത്ത് കാസിനോ ദുബായിലുണ്ടല്ലോ (പേര് അറിഞ്ഞുകൊണ്ട് പറയാത്തതാണേ)ഞാന്‍ പോയിട്ടില്ല, കണ്ടിട്ടില്ല കേട്ടിട്ടില്ല.

എന്റെ ക്യാമറയെത്തടയുകയും ക്യാമറായുള്ള ഫോണ്‍ വരെ വിലക്കുകയും കൂടെ ഉണ്ടായിരുന്ന എന്റെ ഭാര്യക്കു പതിനെട്ടു വയസ്സു തികഞ്ഞെന്ന് തെളിവു ഹാജരാക്കാന്‍ കല്‍പ്പിക്കുകയും ചെയ്തത്‌ കോലാലമ്പൂരിലെ പോലീസുകാരികളാണേ. അന്വേഷിച്ചപ്പോള്‍ മിക്കാവറും എല്ലായിടത്തും അങ്ങനെ തന്നെയെന്നാണു കേട്ടത്‌.

April 21, 2006 5:55 PM  
Blogger prapra said...

എന്റെ അറിവില്‍ ലാസ് വേഗസ്സില്‍ സെല്‍ ഫോണിന് മാത്രമേ വിലക്കുള്ളൂ, അതും നമ്മളെ micro manage ചെയ്ത് ഉപദ്രവിക്കാതെ അവര്‍ തന്നെ സിഗ്നല്‍ ബ്ലോക്ക് ചെയ്യുകയാണ്.

ഏവൂരാനെ, മനപൂര്‍വ്വം പിന്മൊഴികളിലേക്ക് അയക്കാതിരുന്നതാണെ. Significant എന്നു തോന്നുന്ന ഫോട്ടങ്ങള്‍ ഒന്നും കസ്റ്റഡിയിലില്ല പോസ്റ്റാനും സാധ്യത ഇല്ല എന്നതായിരുന്നു കാരണം. രണ്ടും കല്‍പ്പിച്ച് ഞാന്‍ പിന്മൊഴികളിലേക്ക് അയക്കുകയാണ്.

BTW, എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്ന ബ്ലോഗുകള്‍ ഒരു പുതിയ പോസ്റ്റ് ആയി പാതാളക്കരണ്ടിയില്‍ വരാതിരിക്കാന്‍ വല്ല കുറുക്കു വഴിയും ഉണ്ടോ? അക്ഷരത്തെറ്റുകള്‍ ഒക്കെ ശരിയാക്കി തിരിച്ചിറക്കുന്ന ബ്ലോഗ് ഒരു പുതിയ പോസ്റ്റ് ആണെന്ന്‍ തോന്നിപ്പിക്കേണ്ടല്ലോ?

April 21, 2006 9:08 PM  
Blogger evuraan said...

അതിന്‍ ചില പരിമിതികളുണ്ട്. ബ്ലോഗ്‌സെര്‍ച്ചിന്റെ ഫീഡുകളില്‍ പോലും, പുതിയവയും പഴയവയുടെ “പുതിയ” രൂപങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് കൊടുക്കേണ്ട പ്രാധാന്യം കൊടുത്തിട്ടില്ല, ഇതു വരെ.

ബ്ലോഗിന്റെ കാര്യത്തില്‍ പഴയവയുടെ പുതിയ രൂപങ്ങളും പ്രാധാ‍ന്യമര്‍ഹിക്കുന്നു എന്ന ചിന്താഗതിയാവാം കാരണം...

എങ്കിലും, ചെയ്യാനാവുന്ന ചില ചെറിയ നുറുക്ക് വേലകള്‍ വെച്ചിട്ടുണ്ട് -- പൂര്‍ണ്ണമായും പരിഹരിച്ചില്ലെങ്കിലും, അല്പമെങ്കിലും വ്യത്യാസം ഉണ്ടാവുമെന്ന് കരുതുന്നു.



പിശകുകള്‍ മാറ്റി, റീപബ്ലിഷ് ചെയ്യുമ്പോള്‍ തീയതി മാറ്റാനൊരു ഉപാധിയുള്ളത് ഒന്ന് പ്രയോഗിച്ച് നോക്കൂ, അടുത്ത തവണ. എങ്ങിനെയുണ്ടെന്ന് അറിയാമല്ലോ?

April 30, 2006 8:16 AM  

Post a Comment

<< Home